കോവളം: കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം അവസാനം ബെംഗളൂരുവിൽ ചർച്ച നടത്താൻ ധാരണയായതായി മുഖ്യമന്ത്രി പറഞ്ഞു. ദക്ഷിണമേഖല കൗൺസിൽ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അതിനാൽ സിൽവർലൈൻ വിഷയം ഇന്നത്തെ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യില്ല. യോഗത്തിന്റെ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ കാസർകോട് വരെയുള്ള നിർദിഷ്ട പാത മംഗലാപുരത്തേക്കു നീട്ടുന്നതിനെക്കുറിച്ചാണ് പിണറായിയും ബൊമ്മയും ചർച്ച ചെയ്യുന്നത്. സംസ്ഥാനത്തിന്റെ വികസന പദ്ധതി സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാനും അന്തർസംസ്ഥാന പദ്ധതിയായി ഉയർത്തിക്കാട്ടി കേന്ദ്രാനുമതി തേടാനുമുള്ള രാഷ്ട്രീയ നീക്കമായാണ് വിദഗ്ധർ ഇതിനെ കാണുന്നത്. ഇത് അവതരിപ്പിക്കുന്നതിലൂടെ സിൽവർ ലൈൻ സംസ്ഥാനത്തിന്റെ പ്രധാന വികസന പദ്ധതിയായി ഉയർത്തിക്കാട്ടാൻ കഴിയും.
Trending
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി
- ആറൻമുളയിലെ ആചാരലംഘന വിവാദം: ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ബോർഡ്, ഗൂഢാലോചനയെന്ന് ആരോപണം
- കാര്‍ തട്ടിയെടുക്കല്‍: വ്യാജ മെക്കാനിക്കിന്റെ വിചാരണ തുടങ്ങി
- വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം
- വ്യാജ പിഴ സന്ദേശങ്ങളെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്
- ക്ലാസില്‍ കുട്ടികള്‍ ഹാജരില്ലെങ്കില്‍ രക്ഷിതാക്കളെ വിവരമറിയിക്കാന്‍ വ്യവസ്ഥ വേണമെന്ന് എം.പിമാര്‍
- ഇടപാടുകാരുടെ പണം ദുരുപയോഗം ചെയ്തു; ബാങ്ക് ജീവനക്കാരന് അഞ്ചു വര്‍ഷം തടവ്