മലപ്പുറം : കേരളത്തിലെ ഏക പ്രൊഫഷണൽ ഫുട്ബോൾ ലീഗ് ആയ കേരള പ്രീമിയർ ലീഗ് (കെ. പി. എൽ )മാർച്ചിൽ എറണാംകുളത്തും മലപ്പുറത്തും ആരംഭിക്കും. രണ്ട് പൂളുകൾ ആയാണ് മത്സരം. ഒരു പൂൾ കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടിലും രണ്ടാമത്തെ പൂൾ മലപ്പുറത്തും നടക്കും. നിലവിലെ ചാമ്പ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സ് (റിസേർവ് )ന് പുറമെ റണ്ണർ അപ്പ് ഗോകുലം കേരള എഫ്. സി (റിസേർവ് ), കേരള യുണൈറ്റഡ് fc, ലൂക്ക സോക്കർ ക്ലബ്, എം. എ കോളേജ്, കോവളം എഫ്. സി, എഫ്. സി കേരള, ഗോൾഡൻ ത്രെഡ് എഫ്. സി, സാറ്റ് ക്ലബ്, ബാസ്കോ ക്ലബ്ബ്കൾക്കു പുറമെ കേരള പോലീസും കെ. എസ്. ഇ. ബി യും ഉൾപ്പടെ 12 ടീമുകൾ മത്സരിക്കും. മഞ്ചേരി പയ്യനാട് സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയവും, കോട്ടപ്പടി സ്റ്റേഡിയവും തിരൂർ മുനിസിപ്പൽ സ്റ്റേഡിയവും പരിഗണയിലുണ്ട്.


