തൃശൂര്‍ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതികരിക്കാതെ കെ.മുരളീധരന്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ട് പ്രതികരിക്കാമെന്നാണ് നിലപാട്. കോഴിക്കോട്ടെ വീട്ടിലെത്തിയ മാധ്യമങ്ങളോട് സംസാരിച്ചില്ല. തൃശൂരില്‍നിന്നെത്തിയ കോണ്‍ഗ്രസ് നേതാക്കളെയും കണ്ടില്ല. പ്രഖ്യാപനം വരട്ടെയന്നാണ് ഷാഫി പറമ്പിലും പ്രതികരിച്ചത്.
പത്മജ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള ചുവടുമാറ്റത്തിന് പിന്നാലെയാണ് തൃശൂരിൽ കോൺഗ്രസിന്റെ സര്‍പ്രൈസ് നീക്കമുണ്ടായത്. കെ.മുരളീധരനായിരിക്കും തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി. അതേസമയം ഷാഫി പറമ്പിൽ വടകരയിലും കെ.സി വേണുഗോപാൽ ആലപ്പുഴയിലും മത്സരിക്കും. രാഹുൽ ഗാന്ധി വയനാട്ടിലും കെ സുധാകരൻ കണ്ണൂരിലും ജനവിധി തേടും. മറ്റു മണ്ഡലങ്ങളിൽ സിറ്റിങ് എംപിമാരെ നിലനിർത്താനും ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. സ്ഥാനാർഥി പട്ടിക ഇന്നു പ്രഖ്യാപിക്കും.