കോഴിക്കോട്: കെ.എം.ഷാജി എം.എൽ.എ.യെ കോഴിക്കോട് ഇഡി സബ് സോണൽ ഓഫീസിൽ രാവിലെ പത്തു മണിക്ക് ആരംഭിച്ച രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ 16 മണിക്കൂർ നീണ്ടു. ചൊവ്വാഴ്ചയും കെ.എം. ഷാജിയെ 14 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇ.ഡി.യുടെ ചോദ്യങ്ങളെ തികഞ്ഞ ആത്മവിശ്വാസത്തോടെ നേരിടാനായെന്ന് കെ.എം. ഷാജി പറഞ്ഞു. കുറച്ചു രേഖകൾ കൂടി ഹാജരാക്കാൻ ഉണ്ട്. അതിനായി പത്തു ദിവസം സമയം അനുവദിച്ചു. വീടുണ്ടാക്കാനുള്ള പണം ലഭിച്ചതു സംബന്ധിച്ച് കഴിഞ്ഞ ദിവസത്തെ മൊഴികളിൽ ഷാജി ഉറച്ചു നിന്നു. പ്രവാസിയായ ഭാര്യാ സഹോദരൻ അക്കൗണ്ട് വഴി 36 ലക്ഷം രൂപ നൽകിയതിന്റെ രേഖകളും ഹാജരാക്കി. തെരഞ്ഞെടുപ്പ് ചെലവടക്കമുള്ള മുഴുവൻ കാര്യങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉണ്ടായിരുന്നു. എല്ലാത്തിനും കൃത്യമായ രേഖകൾ ഹാജരാക്കിയെന്നും വിശദമായിത്തന്നെ മറുപടി പറഞ്ഞെന്നും ഷാജി വ്യക്തമാക്കി.

Trending
- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി

