തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ. എം റോയിയുടെ നിര്യാണത്തിൽ കേന്ദ്ര വിദേശകാര്യ പാർലമെൻ്ററികാര്യ സഹമന്ത്രി വി. മുരളീധരൻ അനുശോചിച്ചു.
ധാർമ്മിക മൂല്യങ്ങൾ മുറുകെ പിടിച്ച നിഷ്പക്ഷ മാധ്യമ പ്രവർത്തകനായിരുന്നു കെ.എം.റോയി. ധീരമായ നിലപാടുകൾ സ്വീകരിക്കാനും തൻ്റെ എഴുത്തുകളിലൂടെ അത് വായനക്കാരിലേക്ക് എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ശക്തമായ മുഖപ്രസംഗങ്ങളിലൂടെയും, സാമൂഹ്യ വിമർശന പംക്തികളിലൂടെയും മാധ്യമ മേഖലയിൽ തൻ്റേതായ ഇടം സൃഷ്ടിക്കാൻ അദ്ദേഹത്തിനായി.
മൂല്യാധിഷ്ഠിതമായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരെ വാർത്തെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കെ. എം. റോയിയുടെ നിര്യാണം കേരളത്തിലെ സാംസ്കാരിക, മാധ്യമ മേഖലക്ക് തീരാ നഷ്ടമാണ്. കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നതായും അനുശോചന സന്ദേശത്തിൽ മന്ത്രി അറിയിച്ചു
.
Trending
- ഉരുള്‍പൊട്ടല്‍ പുനരധിവാസം: 242 പേരടങ്ങിയ ഒന്നാംഘട്ട പട്ടികയ്ക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ അംഗീകാരം
- സ്വർണക്കടയിൽ മോഷണം; കടയുടമ വിഷം കഴിച്ച് ജീവനൊടുക്കി
- ബഹ്റൈനും തുര്‍ക്കിയും പാര്‍ലമെന്ററി സഹകരണ പ്രോട്ടോക്കോള്‍ ഒപ്പുവച്ചു
- കാരണവർ കൊലക്കേസ് പ്രതി ഷെറിന് കിട്ടിയത് വിഐപി പരിഗണന; സഹതടവുകാരി
- കെജരിവാളിനെ തോല്‍പ്പിച്ച് മുന്‍ മുഖ്യമന്ത്രിയുടെ മകന്
- കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു; അനില്‍ ആന്റണി
- ‘കെജരിവാള്‍ പണം കണ്ട് മതി മറന്നു’; അണ്ണാ ഹസാരെ
- ഏറ്റവും വലിയ തിരിച്ചടി ഇന്ത്യൻ പ്രവാസികൾക്ക്; വിസ നിയമത്തിൽ അടിമുടി മാറ്റം: സൗദി