മനാമ: കെ.എം.സി.സി. ബഹ്റൈൻ വടകര മണ്ഡലം കമ്മിറ്റി സി എച്ച് മുഹമ്മദ് കോയ സാഹിബ് മെമ്മോറിയൽ ചെസ്സ് ടൂർണ്ണമന്റ് സംഘടിപ്പിച്ചു. അർജുൻ ചെസ്സ് അക്കാദമിയുടെ നിയന്ത്രണത്തിൽ മനാമ കെ എം സി സി ഹാളിൽ വെച്ച് നടന്ന ഫിദെ റേറ്റ്ഡ് മത്സരത്തിൽ വിവിധ രാജ്യക്കാരായ 62ഓളം മത്സരാർത്ഥികൾ പങ്കെടുത്തു. കർണാടക നിയമസഭ സ്പീക്കർ യു ടി കാദർ സാഹിബും കെഎംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങലും ചെസ്സ് ബോർഡിൽ കരുക്കൾ നീക്കി ഉദ്ഘാടനം നിര്‍വഹിച്ചു.
മത്സരത്തിൽ പ്രിത്വിരാജ് പ്രജീഷ് ഒന്നാം സ്ഥാനം നേടി. പ്രണവ് ബോബി ശേഖർ ,എൽസെഹ്നാവി ഇബ്രാഹിം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മത്സരത്തോടനുബന്ധിച്ചു കെ എം സി സി മിനി ഹാളിൽ “ഓർമ്മയിലെ സി എച്ച്” പ്രദർശന ഗ്യാലറി ഏവരുടേയും ശ്രദ്ധയാകർഷിച്ചു. അഷ്കർ വടകര അധ്യക്ഷം വഹിച്ച ചടങ്ങിൽ ഷൗക്കത്ത് അലി ഒഞ്ചിയം സ്വാഗതം പറഞ്ഞു.
മത്സരത്തിന്റെ സമാപന ചടങ്ങിൽ മുഖ്യാഥിതിയായി എം. പി.അഹമ്മദ് സാഹിബ് വടകര പങ്കെടുത്തു. വിജയികൾക്ക് ക്യാഷ് പ്രൈസും മെഡലുകളും ചടങ്ങിൽ വിതരണം ചെയ്തു. ചെസ്സ് ആർബിറ്റർ അര്‍ജുനിനു റഫീഖ് പുളിക്കൂൽ ഉപഹാരം നൽകി.
അസ്ലം വടകര,ശംസുദ്ദീൻ വെള്ളികുളങ്ങര, ഫൈസൽ കോട്ടപ്പള്ളി ,അഷ്റഫ് കെ കെ ,മുനീർ ഒഞ്ചിയം അബ്ദുൽ കാദർ പുതുപ്പണം , ഷൈജൽ വടകര, ഫാസിൽ ഉമർ , അന്‍സാർ വടകര, ഫൈസൽ മടപ്പളളി, ഹുസൈൻ വടകര, മൊയ്തു കല്ലിയൊട്ട്, നവാസ് വടകര, ഹാഫിസ് വള്ളിക്കാട്,റഷീദ് പുതുപ്പണം, ഷമീർ ടൂറിസ്റ്റ്,സാദിഖ് മൈജി എന്നിവർ പരിപാടി നിയന്ത്രിച്ചു. അൻവർ വടകര നന്ദി പറഞ്ഞു.