മനാമ : പ്രവാസി ഇന്ത്യക്കാർക്കു ഭാരത സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരത്തിന് അർഹനായ കെ. ജി. ബാബുരാജിനെ മാനവീയം കുടുംബ സൗഹൃദ വേദി ആദരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റു സാമൂഹ്യ പ്രവർത്തനങ്ങൾക്കും എന്നും മാതൃകയായ കെ.ജി. ബാബുരാജിന് എന്തുകൊണ്ടും അർഹതപ്പെട്ട അംഗീകാരമാണ് വന്നുചേർന്നിരിക്കുന്നതു എന്ന് മാനവീയ കുടുംബ സൗഹൃദ വേദി വർക്കിംഗ് ചെയർമാൻ ആഷ്ലി കുര്യൻ പറഞ്ഞു. മാനവീയം കുടുംബ സൗഹൃദവേദി ചെയർമാൻ എസ്. പി. മനോഹരന്റെ അഭാവത്തിൽ അദ്ദേഹത്തിന്റേയും മാനവീയത്തിലെ എല്ലാ കുടുംബങ്ങളുടെയും ആശംസകൾ ചടങ്ങിൽ ശ്രീ. കെ. ജി. ബാബുരാജിനു കൈമാറി.
നാളിതുവരെ മാനവീയം കുടുംബ സൗഹൃദ വേദിക്കു കെ. ജി. ബാബുരാജ് നൽകിയ സഹായസഹകരണങ്ങളും ചടങ്ങിൽ പരാമർശിക്കപ്പെട്ടു. ബഹ്റൈൻ ഗവർമെന്റിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഹൃസ്വമായ ചടങ്ങിൽ കോർ കമ്മറ്റിയംഗങ്ങളായ . ജെ. സന്തോഷ് കുമാർ, ഷാജി പുലുക്കോൽ എന്നിവരും പങ്കെടുത്തു.