ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യരാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാനൊപ്പം എത്തിയാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ബിജെപി രാജ്യസഭാംഗമായ പ്രഭാത് ജാ, മധ്യപ്രദേശ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി ഡി ശര്‍മ്മ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്. ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ രാജ്യസഭയിലേക്ക് സിന്ധ്യയെ പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്തിരുന്നു. മാര്‍ച്ച് 26 നാണ് 55 രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.