കൊച്ചി: ‘ആ പെൺകുട്ടിയെ ഞങ്ങളുടെ മകളായാണ് കാണുന്നത്. പാവം. അവസാനനിമിഷം അവൾ പ്രതിക്കുമുന്നിൽ പെട്ടുപോയി. എത്രമാത്രം ഭയവും വേദനയും അവൾ അനുഭവിച്ചിരിക്കും. ആലോചിക്കാനേ വയ്യ. അവളുടെ ജീവത്യാഗം മറവിയിലാണ്ടുപോവില്ല. കോടതി ആദരാഞ്ജലി അർപ്പിക്കുന്നു..’ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദന ദാസ് കുത്തേറ്റുമരിച്ച സംഭവം അടിയന്തര സിറ്രിംഗ് നടത്തി പരിഗണിക്കവേ ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാക്കുകൾ ഇടറി. കണ്ണടയൂരി കണ്ണുതുടച്ചു.വലിയ മെഡിക്കൽ കരിയർ സ്വപ്നംകണ്ട മിടുക്കി. ഡോക്ടറാകാൻ ആഗ്രഹിച്ചതുകൊണ്ടാണ് വന്ദനയ്ക്ക് ജീവൻ നഷ്ടമായത്. ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് തകർന്നത്. ആ മാതാപിതാക്കളെ നിങ്ങൾ എങ്ങനെ അഭിമുഖീകരിക്കും? ഇത്തരമൊരു ദാരുണ സംഭവമുണ്ടാകാതിരിക്കാനാണ് ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള അക്രമങ്ങളെ കർശനമായി നേരിടണമെന്ന് പലതവണ പറഞ്ഞത്. ഒടുവിൽ അതു സംഭവിച്ചില്ലേയെന്നും അദ്ദേഹം ചോദിച്ചു.ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ.കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അടിയന്തരമായി സ്പെഷ്യൽ സിറ്റിംഗ് നടത്തി വിഷയം പരിഗണിച്ചത്. സംഭവത്തിൽ സർക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ചു. ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടിക്കൂടേയെന്നും വാക്കാൽ പറഞ്ഞുസംഭവം ചൂണ്ടിക്കാട്ടി ആരോഗ്യ സർവകലാശാല നൽകിയ ഹർജിയും പരിഗണിച്ചു. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം തടയണമെന്ന ഹർജി നേരത്തെ ബെഞ്ചിന്റെ പരിഗണനയിലുണ്ട്
Trending
- ചെറുവണ്ണൂരില്‍ യുവതിക്കു നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; പ്രതി പോലീസില്‍ കീഴടങ്ങി
- പലിശ വിരുദ്ധ ജനകീയ സമിതി പുനഃസംഘടിപ്പിച്ചു
- ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്
- രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍
- യാസിറിനെതിരെ ഷിബില നല്കിയ പരാതി ഗൗരവത്തിലെടുത്തില്ല; താമരശേരി ഗ്രേഡ് എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു
- പാകിസ്ഥാന് പ്രസിഡന്റിന് ഹമദ് രാജാവ് ആശംസകള്‍ നേര്‍ന്നു
- ട്ടുഗതർ – വി. കേറിൻ്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ വിവിധ തൊഴിലിടങ്ങളിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു
- പാരമ്പര്യ വൈദ്യന് ഷാബാ ഷെരീഫ് വധം: ഒന്നാം പ്രതി ഷൈബിന് 13 വര്‍ഷം തടവ്