തിരുവനന്തപുരം : ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധ സൂചകമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി ബഹിഷ്കരിക്കും. ഇവര്‍ക്ക് 42,000 രൂപയാണ് ശമ്പളമായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, പിന്നീട് സാലറി ചലഞ്ചിന്റെ ഭാഗമായി ഇവരുടെ ശമ്പളം വെട്ടിക്കുറച്ചു. ഇത് വന്‍തോതില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായി. കോവിഡ് വാര്‍ഡുകളില്‍ ഉള്‍പ്പെടെ ജോലിചെയ്യുമ്പോള്‍ സാലറി ചലഞ്ചിലൂടെ ശമ്പളം പിടിക്കുന്നതിനെതിരെയാണ് പ്രതിഷേധമുയര്‍ന്നത്. എന്നാല്‍ അതിനുശേഷം ശമ്പളം നല്‍കാമെന്ന് ഉറപ്പ് പാലിക്കപ്പെട്ടില്ല എന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നു. മുന്നൂറിലധികം ഡോക്ടര്‍മാര്‍ക്ക് മൂന്നുമാസം ജോലിചെയ്തതില്‍ ശമ്പളം നല്‍കിയിട്ടില്ല എന്നും പ്രതിഷേധക്കാര്‍ പറയുന്നു.
ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജിവെക്കുമെന്ന് കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യ മന്ത്രി ഇടപെട്ട് ശമ്പളം കൃത്യമായി നല്‍കാമെന്ന ഉറപ്പോടെ ഇവര്‍ ജോലിയില്‍ വീണ്ടും പ്രവേശിക്കുകയായിരുന്നു. എന്നാല്‍ ഈ ഉറപ്പ് പാലിക്കപ്പെടാത്തതാണ് വീണ്ടും സമരനടപടികളിലേക്ക് കടക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാരെ നിര്‍ബന്ധിതരാക്കിയത്.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു