കോഴിക്കോട്: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എഴുത്തുകാരൻ എം.ടി വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്കുപിന്നാലെ ഫെയ്സ് ബുക്ക് പോസ്റ്റുമായി നടന് ജോയ് മാത്യു. എം.ടി എന്ന എഴുത്തുകാരന് ഉന്നത ശീര്‍ഷനാകുന്നത് അധികാരികളുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങള്‍ ചരിത്രബോധത്തോടെ നേര്‍ക്ക് നേര് നിന്ന് ചോദിക്കുന്നത് കൊണ്ടാണെന്ന് ‘എഴുത്തുകാരന് എന്നാല്‍’ എന്ന ശീര്‍ഷകത്തിലുള്ള കുറിപ്പില്‍ ജോയ് മാത്യു പറയുന്നു.
‘പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കള്‍ക്ക് ഇനിമേല്‍ എം.ടി സാഹിത്യം വരേണ്യസാഹിത്യം’ എന്ന് കുറിപ്പിൽ പരിഹസിക്കുന്നുമുണ്ട്. മലയാളത്തില്‍ നട്ടെല്ലുള്ള ഒരു എഴുത്തുകാരന് ഉണ്ടെങ്കില്‍ അത് എം.ടിയാണെന്നും ജോയ് മാത്യു പറയുന്നു.
Trending
- കോഴിക്കോട്ട് റോഡ് തടഞ്ഞ് സി.പി.എം. സമരം: വലിയ നേതാക്കളെ ഒഴിവാക്കി പോലീസ് കേസെടുത്തു
- അസര്ബൈജാന് പ്രസിഡന്റിന്റെ പുത്രിമാര്‍ ഹമദ് രാജാവിനെ സന്ദര്‍ശിച്ചു
- അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പും നേപ്പാള്‍ എംബസിയും ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
- മകന്റെ സുഹൃത്തായ 14കാരനൊപ്പം വീട്ടമ്മ നാടുവിട്ടു; തട്ടിക്കൊണ്ടുപോയതിന് കേസ്
- റഷ്യ- ഉക്രെയ്ന് സമാധാനത്തിനുള്ള യു.എന്‍. സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ബഹ്റൈന്‍ ആര്.എച്ച്.എഫ്. വാര്‍ഷിക റമദാന് കാമ്പയിന് ആരംഭിച്ചു
- നാസര്‍ ബിന്‍ ഹമദ് ഫുട്ബോള്‍ ടൂര്‍ണമെന്റ്: അല്‍ ഹിദായ അല്‍ ഖലീഫിയ സ്കൂളിന് കിരീടം
- കുവൈത്ത് ദേശീയ ദിനം ആഘോഷിച്ച് ബഹ്റൈന്‍; എങ്ങും നീല പ്രകാശം