കൊച്ചി: മാസപ്പടി വിവാദത്തിൽ ഭാര്യ ടി.വീണ ഉൾപ്പെട്ട വിവാദങ്ങളെക്കുറിച്ച് ചോദ്യങ്ങളുമായി വളഞ്ഞ മാധ്യമപ്രവർത്തകർക്ക് ഓണാശംസകൾ നേർന്ന് മന്ത്രി മുഹമ്മദ് റിയാസ്. പുറത്തേക്കിറങ്ങിയ മന്ത്രിക്കു മുന്നിലേക്ക് മൈക്കുകളുമായി മാധ്യമപ്രവർത്തകർ ഓടിയെത്തിയപ്പോഴാണ് മന്ത്രി ഓണാശംസ നേർന്ന് വാഹനത്തിൽ കയറി പോയത്.
‘‘എല്ലാവർക്കും ഓണാശംസകൾ, ഓണാശംസകൾ..’’ എന്നു പറഞ്ഞ് കൂടുതൽ പ്രതികരണത്തിനു നിൽക്കാതെ മന്ത്രി വാഹനത്തിന് അടുത്തേക്കു പോയി. മാധ്യമപ്രവർത്തകർ ചോദ്യങ്ങളുമായി പിന്നാലെ കൂടിയെങ്കിലും ‘ഹാപ്പി ഓണം’ പറഞ്ഞ് മന്ത്രി വാഹനത്തിൽ കയറിപോകുകയായിരുന്നു.