പത്തനംതിട്ട: മാർത്തോമ സഭയുടെ പരമാദ്ധ്യക്ഷൻ ജോസഫ് മാർത്തോമ മെത്രാപൊലീത്ത അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പാൻക്രിയാസ് കാൻസറിനെ തുടർന്ന് ആരോഗ്യ സ്ഥിതി മോശമായ അദ്ദേഹം ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 2007 മുതൽ മാർത്തോമാ സഭയുടെ പരമാദ്ധ്യക്ഷനാണ് അദ്ദേഹം.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
സഭയുടെ പരമാദ്ധ്യക്ഷ സ്ഥാനത്ത് 13 വർഷം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം വിടവാങ്ങുന്നത്. ആത്മീയതയ്ക്കൊപ്പം പാരിസ്ഥിതിക വിഷയങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. ആരോഗ്യ കാരണങ്ങളാൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത സ്ഥാനമൊഴിഞ്ഞതിന് ശേഷം 2007 ഒക്ടോബർ 2 നാണ് അദ്ദേഹം മാർത്തോമാ സഭയുടെ മെത്രാപ്പൊലീത്തയാകുന്നത്.
മാരാമൺ കൺവെൻഷന്റെ മുഖ്യ സംഘാടകനായിരുന്നു അദ്ദേഹം.