
മനാമ: ദാറുൽ ഈമാൻ മദ്രസകളുടെ സംയുക്ത രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു. കോവിഡിന് ശേഷം ഓഫ്ലൈനിൽ ആദ്യമായി നടന്ന പരിപാടിയിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. മനാമയിലെ ഇബ്നുൽ ഹൈതം പഴയ കാമ്പസിലും വെസ്റ്റ് റിഫ ദിശ സെൻററിലുമായി നടക്കുന്ന മദ്രസ വളരെ വ്യവസ്ഥാപിതമായി മലയാള ഭാഷയിലാണ് പഠനം നടത്തുന്നത്. വിദഗ്ധ പരിശീലനം സിദ്ധിച്ച അധ്യാപകർ, മികച്ച കേമ്പസ് സംവിധാനം, പഠനേതര വിഷയങ്ങളിലുള്ള പരിശീലനം എന്നിവയും ദാറുൽ ഈമാൻ മദ്രസകളുടെ പ്രത്യേകതകളാണ്. പരിപാടിയിൽ ‘ദീനീ വിദ്യാഭ്യാസം നേടുന്നതിന്റെ പ്രാധാന്യം’ എന്ന വിഷയത്തിൽ പ്രിൻസിപ്പൽ സഈദ് റമദാൻ നദ്വിയും, ‘പാരന്റിങ് എങ്ങനെ മനോഹരമാക്കാം’ എന്ന വിഷയത്തിൽ പ്രമുഖ റിസോഴ്സ് പേഴ്സൺ മിദ്ലാജ് റിദയും സദസ്സിനെ അഭിമുഖീകരിച്ചു.

ദാറുൽ ഈമാൻ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എം.എം. സുബൈർ അധ്യക്ഷത വഹിച്ച പരിപാടിയിൽ അസി. അഡ്മിൻ സക്കീർ ഹുസൈൻ സ്വാഗതവും, ജനറൽ സെക്രട്ടറി എം. അബ്ബാസ് സമാപനവും നിർവഹിച്ചു. ദിയ നസീമിെൻറ ഖുർആൻ പാരായണത്തോടെ മഖ്ശയിലെ ഇബ്നുൽ ഹൈതം സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ച സംഗമത്തിൽ മദ്രസ പി.ടി.എ കമ്മിററിയുടെയും മാതൃസമിതി ഭാരവാഹികളുടെയും തെരഞ്ഞെടുപ്പിന് മദ്രസ അഡ്മിൻ എ.എം.ഷാനവാസ് നേതൃത്വം നൽകി.
