
മനാമ: റോയല്‍ കമാന്‍ഡ്, സ്റ്റാഫ്, നാഷണല്‍ ഡിഫന്‍സ് കോളേജ് എന്നിവിടങ്ങളിലെ പതിനേഴാമത് ജോയിന്റ് കമാന്റ് ആന്‍ഡ് സ്റ്റാഫ് കോഴ്സിന്റെ ഉദ്ഘാടനം ബഹ്റൈന്‍ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ തിയാബ് ബിന്‍ സഖര്‍ അല്‍ നുഐമി നിര്‍വഹിച്ചു.
ബി.ഡി.എഫ്. കമാന്‍ഡര്‍-ഇന്‍-ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.
സൈനിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടാന്‍ ഈ കോഴ്സ് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുമെന്ന് നുഐമി പറഞ്ഞു. ഇത് സായുധ സേനയ്ക്കുള്ളിലെ സൈനിക സ്പെഷ്യലൈസേഷനുകളുടെ വികസനത്തിന് സംഭാവന നല്‍കുന്നതിനുള്ള കഴിവ് വര്‍ധിപ്പിക്കുന്ന ഒരു നൂതന അക്കാദമിക യോഗ്യതയാണെന്നും അദ്ദേഹം പറഞ്ഞു.v
