മലയാളത്തിന് ലഭിച്ച ആറാമത്തെ ജ്ഞാനപീഠ പുരസ്കാരം മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിക്ക് സമ്മാനിച്ചു. അക്കിത്തത്തിന്റെ വീടായ ദേവായനത്തില്‍ കോവിഡ് മാനദണ്ഡങ്ങളനുസരിച്ചായിരുന്നു ചടങ്ങ്.
മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എ.കെ. ബാലന് അക്കിത്തത്തിന് പുരസ്കാരം സമ്മാനിച്ചു. 2019-ലെ ജ്ഞാനപീഠ പുരസ്കാരത്തിനാണ് അക്കിത്തം അര്‍ഹനായത്. 55-ാമത്തെ ബഹുമതിയാണിത്. 11 ലക്ഷം രൂപയും വാഗ്ദേവതയുടെ വെങ്കലശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ 50 പേര് മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇത് രണ്ടാം തവണയാണ് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലേക്ക് ജ്ഞാനപീഠ പുരസ്കാരം എത്തുന്നത്. നേരത്തെ 1995ല്‍ എം.ടി വാസുദേവന്‍ നായരിലൂടെ കുമരനല്ലൂരില്‍ ജ്ഞാനപീഠ പുരസ്കാരം എത്തിയിരുന്നു.