കോഴിക്കോട്: താമരശ്ശേരിയില്‍ ജ്വല്ലറിയുടെ ചുമര് തുരന്ന് 45 പവനോളം സ്വര്‍ണം കവര്‍ന്നു. താമരശ്ശേരി ഡിവൈ.എസ്.പി ഓഫീസിന് സമീപം ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന റെന ഗോള്‍ഡിലാണ് മോഷണം നടന്നത്. കെട്ടിടത്തിന്റെ മുകളിലേക്കുള്ള കോണിയുടെ ഭാഗത്തെ ചുമര് തുരന്നാണ് മോഷ്ടാക്കള്‍ ജ്വല്ലറിക്കുള്ളിലേക്ക് കടന്നത്. കിഴക്കോത്ത് ആവിലോറ സ്വദേശി അബ്ദുള്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറി, ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് അടച്ചത്. ബുധനാഴ്ച രാവിലെ എട്ടോടെ കെട്ടിടത്തിന് മുകളിലേക്ക് കയറാനായിവന്ന ആളാണ് ചുമര്‍തുരന്നതായി കണ്ടത്. തുടര്‍ന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. പോലീസ് നടത്തിയ പരിശോധനയിലാണ് 45 പവനോളം കവര്‍ന്നതായി അറിയുന്നത്. മൂന്നംഗസംഘമാണ് മോഷണം നടത്തിയതെന്ന് സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. മുഖംമറച്ചാണ് മോഷ്ടാക്കള്‍ എത്തിയതെന്നാണ് വിവരം. ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
Trending
- ബഹ്റൈനും ഈജിപ്തും സാംസ്കാരിക പൈതൃക സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില്‍ ഹജ്ജ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം
- രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി
- ബഹ്റൈന്‍ കിരീടാവകാശി ഈജിപ്ത് വിട്ടു
- ബഹ്റൈനില്‍ പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു
- നിര്‍ണായക മത്സരത്തില്‍ കൊല്ലം സെയ്ലേഴ്സിന് തകര്‍ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
- യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ‘കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂ, 4 ഉദ്യോഗസ്ഥരുടെയും 2 വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി’
- ‘ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളി’; വേദിയിലിരുത്തി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ