മനാമ: ജിദ്ഹഫ്സ് ചലഞ്ചേഴ്സ് ക്രിക്കറ്റ് ടീം കാലങ്ങളായി നടത്തി വരാറുള്ള ഇഫ്താർ സംഗമം ഈ പ്രാവശ്യവും സഗയ റെസ്റ്റോറന്റിൽ സംഘടിപ്പിച്ചു. സഗയ റെസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ ക്ലബ്ബ് അംഗങ്ങൾ കുടുമ്പത്തോടൊപ്പം പങ്കെടുത്തു. ക്ലബ്ബിന്റെയ സ്പോൺസർ ആയ മർജാൻ ട്രേഡിങ്ങ് കമ്പിനിയുടെ നഹാസ് അഷ്ബെർ മുഖ്യ അതിഥികൾ ആയിരുന്നു. ടീം മാനേജർ നിഷാദ് അദ്ധ്യക്ഷത വഹിച്ചു. ക്യാപ്റ്റൻ നസീർ ടീം അംഗങ്ങളെ പരിചയപ്പെടുത്തി. ടീം വൈസ് ക്യാപ്റ്റൻ ശിഹാബ് ആശംസകൾ നേർന്നു. കണ്ണൻ, ശ്രീജി, ജലീൽ, അമീൻ നൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
