
തിരുവനന്തപുരം∙ ജെഡിഎസ് ഇനിമുതൽ സംസ്ഥാന പാർട്ടിയാണെന്നും ദേശീയനേതൃത്വവുമായി എല്ലാ ബന്ധവും അവസാനിപ്പിച്ചെന്നും മന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ കെ.കൃഷ്ണൻകുട്ടി. യഥാർഥ ജനതാദൾ ഞങ്ങളാണ്. പ്രത്യയശാസ്ത്രത്തിന്റെ പേരിലാണ് ജനതാദൾ കെട്ടിപ്പടുത്തത്. ആ പ്രത്യയശാസ്ത്രത്തെ ഞങ്ങൾ നഷ്ടപ്പെടുത്തിയിട്ടില്ലെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.
‘ഇന്ത്യ’ സഖ്യത്തിന്റെ ഏകോപന സമിതിയിലേക്ക് ഇല്ലെന്നു സിപിഎം
‘‘ചർച്ചകളെല്ലാം അവസാനിച്ചു. ദേശീയ നേതൃത്വത്തോട് യാത്ര പറഞ്ഞു പിരിഞ്ഞതാണ്. വ്യക്തികളുടെ പേരിലുണ്ടായ പാർട്ടിയല്ല ജെഡിഎസ്. ആ ആശയമുള്ള ആളുകളുടെ യോജിപ്പാണ് ആവശ്യം. കേരളത്തിൽ സ്വതന്ത്രമായി നിൽക്കാനാണ് ഉദ്ദേശ്യം ’’– കൃഷ്ണൻകുട്ടി വിശദീകരിച്ചു. ഒരു പാര്ട്ടിയിലും ലയിക്കാന് ഉദ്ദേശിക്കുന്നില്ലെന്നും കേരളത്തില് സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നും ജെഡിഎസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.

