കോഴിക്കോട്: കോതി അഴിമുഖത്ത് പുലിമുട്ട് നിർമാണത്തിനിടെ ജെ സി ബി മറിഞ്ഞ് കടലിലേയ്ക്ക് വീണു. കല്ലിടൽ നടക്കുന്നതിനിടെയാണ് കല്ലായി പുഴ ചേരുന്ന കോതി അഴിമുഖത്തേക്ക് ജെ സി ബി മറിഞ്ഞത്. ജെസിബി ഓപ്പറേറ്റർക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.ഇന്ന് രാവിലെ 10.20 ഓടെയാണ് സംഭവമുണ്ടായത്. സംഭവം കണ്ടുനിന്നയാൾ എടുത്ത വീഡയോ ദൃശ്യങ്ങൾ പുറത്തുവന്നു. ‘ജെ സി ബി കടലിലേക്ക് വീണൂ’ എന്ന് അലറിവിളിക്കുന്നതും ‘ഓടിവാ’ എന്ന് സമീപത്തുണ്ടായിരുന്നവരോട് ആവശ്യപ്പെടുന്നതും വീഡിയോയിൽ കേൾക്കാം. സംഭവസ്ഥലത്ത് പൊലീസും അഗ്നിരക്ഷാസേനയും എത്തിയിട്ടുണ്ട്.
Trending
- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി