ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ മികച്ച നടനായി ജയസൂര്യ. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത് 2021ൽ പുറത്തിറങ്ങിയ സണ്ണി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. 70 രാജ്യങ്ങളിൽ നിന്നായി 220ഓളം ചിത്രങ്ങളാണ് മേളയിൽ മത്സരിച്ചത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏക കഥാപാത്രവുമായാണ് രഞ്ജിത് ശങ്കർ സണ്ണി ഒരുക്കിയത്. ചിത്രത്തിൽ ക്വാറന്റിനിൽ കഴിയുന്ന വ്യക്തിയായാണ് ജയസൂര്യ അഭിനയിച്ചത്.
ഏറെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രത്തെ അനായസമാണ് ജയസൂര്യ അവതരിപ്പിച്ചത് എന്നായിരുന്നു ജൂറിയുടെ വിലയിരുത്തൽ. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജയസൂര്യയ്ക്കും രഞ്ജിത്തിനും പുരസ്കാര ദാന ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.