മലയാള സിനിമയിൽ വളരെ വ്യത്യസ്തമായ വേഷങ്ങളിലൂടെ വിസ്മയങ്ങൾ സൃഷ്ട്ടിക്കുന്ന വ്യക്തിയാണ് ജയസൂര്യ. താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ സൂഫിയും സുജാതയും ഓൺലൈൻ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലാണ് പ്രദർശനത്തിന് എത്തിയത്. തിരുവോണ ദിനത്തിലായിരുന്നു നടൻ ജയസൂര്യയുടെ പിറന്നാൾ. ഈ വിശേഷ ദിവസത്തിൽ ജയസൂര്യ പുത്തൻ കാറാണ് ഗാരാജിൽ എത്തിച്ചത്. ബിഎംഡബ്ള്യുവിന്റെ കീഴിലുള്ള ഐക്കണിക്ക് ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ മിനിയുടെ ചെറുകാറാണ് ക്ലബ്ബ്മാന്‍. ഈ ക്ലബ്ബ്മാന്റെ ഇന്ത്യൻ സമ്മർ റെഡ് എഡിഷൻ അടുത്തിടെയാണ് കമ്പനി ഇന്ത്യയിൽ വിപണിയിൽ എത്തിച്ചത്. ഈ മോഡലിൽ 15 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിൽ ഇതുവരെ എത്തിയിട്ടുള്ളത്. അതിൽ ഒരണം സ്വന്തമാക്കിയിരിക്കുന്നത് മലയാളികളുടെ പ്രിയ താരം ജയസൂര്യയാണ്. തിരുവോണ ദിനത്തിൽ കുടുംബസമേതം കാർ സ്വീകരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു.
ഏകദേശം 67 ലക്ഷം രൂപയോളം ഓൺറോഡ് വില വരുന്ന ഈ കാർ കൊച്ചിയിലെ മിനി ഡീലർഷിപ്പിൽ നിന്നാണ് താരം സ്വന്തമാക്കിയത്. ഭാര്യയും മക്കളുമായിരുന്നു ചേർന്നായിരുന്നു താക്കോൽ ഏറ്റുവാങ്ങിയത്. കേരളത്തിൽ ഈ വാഹനം സ്വന്തമാക്കുന്ന ആദ്യ വ്യക്തിയും ഇന്ത്യയിലെ മൂന്നാമത്തെയും ഉടമയുമാണ് ജയസൂര്യ. മലയാളത്തിലെ യുവനടന്മാരിൽ കാർ കമ്പമുള്ള വ്യക്തികൾ ഒരുപാട് പേർ ഉണ്ടെങ്കിലും മിനിയുടെ ഈ ക്ലബ്മാനെ ആദ്യമായി സ്വന്തമാക്കിയിരിക്കുന്നത് ജയസൂര്യയാണ്. ഈ മോഡലിന്റെ ഏറ്റവും സ്പെസിഫിക്കെഷനുള്ള കാർ ഇന്ത്യയിൽ ജയസൂര്യയ്ക്ക് മാത്രമാണ് ഉള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE