മനാമ: ജനതാ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ഡി ലൈറ്റ് ഹോട്ടലിൽ വച്ച് നടന്ന പരിപാടിയിൽ മനോജ് വടകര അധ്യക്ഷത വഹിച്ചു. അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളോടെ ആരംഭിച്ച ഓണാഘോഷം വേറിട്ട ഒരു അനുഭവമായി. ഗോപാലൻ പി. ഭാസ്കരൻ കെ എം, ശശി പി.കെ, ജയരാജ് എന്നിവർ ഓണാശംസകൾ നേർന്നു സംസാരിച്ചു.
ഷൈജു വി പി, ജയപ്രകാശ്, വിജേഷ്, മനോജ് ഓർക്കാട്ടേരി, പ്രബിലാഷ് സന്തോഷ് മേമുണ്ട എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. നികേഷ് വരപ്രത്ത് സ്വാഗതവും, പവിത്രൻ കള്ളിയിൽ നന്ദിയും പറഞ്ഞു.