
മനാമ: ജനതാ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ പുതുവത്സരം ആഘോഷിച്ചു. മനാമ കെ സിറ്റി ഹാളിൽ നടത്തിയ പരിപാടിയിൽ പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷത വഹിച്ചു. മനോജ് വടകര, ജയരാജൻ,ഭാസകരൻ, പവിത്രൻ കളളി യിൽ, രജീഷ് സികെ, ഷൈജുവീ.പി , ദിനേശൻ അരീക്കൽ, മനോജ് ഓർക്കാട്ടേരി, ജയപ്രകാശ് തുടങ്ങിയവർ നവ വത്സര ആശംസകൾ നേർന്നു സംസാരിച്ചു.നികേഷ് വരപ്രത്ത് സ്വാഗതം പറഞ്ഞ പരിപാടിക്ക് സുരേന്ദ്രൻ,ജിബിൻ എന്നിവർ നേതൃത്വം നല്കി.

