പേരാമ്പ്ര: ജാനകിക്കാട് ഇക്കോടൂറിസം കേന്ദ്രത്തിനുസമീപം കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ രണ്ടുവര്‍ഷംമുമ്പ് പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. പെരുവണ്ണാമൂഴി പന്നിക്കോട്ടൂര്‍ കോളനി പൊന്നെലായില്‍ ദിന്‍ഷാദിനെയാണ് (26) പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ചെമ്പനോട മനപ്പാടിക്കണ്ടി മീത്തല്‍ അമല്‍ബാബു (29) നേരത്തേ അറസ്റ്റിലായിരുന്നു
രണ്ടുവര്‍ഷം മുമ്പ് ചെമ്പനോട ഭാഗത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനുപോയ സമയത്ത് ചെമ്പനോടയിലെ ഒരു വീട്ടിലേക്കെത്തിച്ച് ലൈംഗിക പീഡനം നടത്തിയെന്നാണ് പരാതി. ആദ്യകേസ് അന്വേഷണത്തിനിടെ നാദാപുരം എ.എസ്.പി. പി. നിധിന്രാജിനോടാണ് കുട്ടി നേരത്തേ നടന്ന പീഡനത്തെപ്പറ്റി സൂചന നല്‍കിയത്. തുടര്‍ന്ന് പെരുവണ്ണാമൂഴി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു