കൊല്ലം : ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ തിങ്കളാഴ്ച രാവിലെ തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച വൈശാഖ് സൈന്യത്തില്‍ ചേര്‍ന്ന് നാല് വര്‍ഷം മാത്രം. പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വൈശാഖ് വീരമൃത്യു വരിച്ചത്.
ഈ വര്‍ഷം ഓണത്തിനാണ് കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശിയായ വൈശാഖ് അവസാനമായി നാട്ടിലെത്തിയത്. കഴിഞ്ഞ പുതുവര്‍ഷ ദിനത്തില്‍ സ്വരുക്കൂട്ടി വച്ചിരുന്ന തന്റെ സമ്പാദ്യവും വായ്പയെടുത്ത പണവുമെല്ലാം ചേര്‍ത്ത് സ്വന്തമായ വീടെന്ന ഏറ്റവും വലിയ സ്വപ്നം വൈശാഖ് യാഥാര്‍ഥ്യമാക്കിയിരുന്നു. പക്ഷേ ഒരവധിക്കാലം മാത്രമാണ് വൈശാഖിന് ഈ വീട്ടില്‍ താമസിക്കാനായത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ജൂനിയര്‍ കമ്മീഷന് ഓഫീസറടക്കം അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. അതിര്‍ത്തിക്കപ്പുറത്തുനിന്ന് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള സുരക്ഷാ സേനയുടെ ശ്രമമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. സൂറന്‍കോട് മേഖലയില്‍ നാല് മുതല്‍ അഞ്ച് വരെ ആയുധധാരികളായ ഭീകരര്‍ നുഴഞ്ഞുകയറിയത്. ഇതേത്തുടര്‍ന്ന് സുരക്ഷാസേന വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം അനന്ത്നാഗിലും ബന്ദിപോറയിലും നടന്ന മറ്റു രണ്ട് ഏറ്റുമുട്ടലുകളില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു.