ഐ വൈ സി സി ബഹ്റൈൻ നേതൃത്വത്തിൽ സെപ്തംബർ 24 ന് സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2021 ലോഗോ ഐ ഓ സി ബഹ്റൈൻ പ്രസിഡൻ്റ് മുഹമ്മദ് മൻസൂർ പ്രകാശനം ചെയ്തു. ഐ വൈ സി സി യുടെ ഏഴാമത് യൂത്ത് ഫെസ്റ്റ് ആണിത്. കോവിഡ് മൂലം ബി എം സി ഗ്ലോബൽ ലൈവ് പ്ലാറ്റ്ഫോമിൽ വേർച്വലായാണ് യൂത്ത് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കലാസാംസ്കാരിക പരിപാടികൾ, രാഷ്ട്രീയ പരിപാടികൾ, മികച്ച ജീവകാരുണ്യ സാമൂഹിക പ്രവർത്തകനുള്ള ശുഹൈബ് പ്രവാസി മിത്ര അവാർഡ് തുടങ്ങിയവ യൂത്ത് ഫെസ്റ്റിൽ ഉണ്ടാകും. പ്രമുഖരായ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ സംസാരിക്കും. ഐ വൈ സി സി പ്രസിഡൻ്റ് അനസ് റഹിം ഭാരവാഹികൾ ആയ നിതീഷ് ചന്ദ്രൻ, ഫാസിൽ വട്ടോളി, ഹരി ഭാസ്കരൻ, മണിക്കുട്ടൻ, ബെൻസി ഗനിയുഡ് എന്നിവർ പങ്കെടുത്തു.
