മനാമ: ഐ വൈ സി സി ട്യൂബ്ലി / സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏരിയ ടീമുകളെ പങ്കെടുപ്പിച്ചു വിഷ്ണു മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള സല്യൂട്ട് സച്ചിൻ സീസൺ 5 ക്രിക്കറ്റ് ടൂർണമെന്റ് ഡിസംബർ 17 നു ട്യൂബ്ലിയിൽ വെച്ച് സംഘടിപ്പിക്കുന്നു. സൽമാബാദിലുള്ള റൂബ്ബി റെസ്റ്റോറന്റ് പാർട്ടി ഹാളിൽ സംഘടിപ്പിച്ച ക്യാപ്റ്റൻസി മീറ്റിങ്ങിൽ ടൂർണമെന്റിന്റെ എവറോളിംഗ് ട്രോഫി ദേശീയ സ്പോർട്സ് വിംഗ് കൺവീനർ റിച്ചി കളത്തുരേത്ത് ടൂർണമെന്റ് കൺവീനർ ഹസീബിനു നൽകി പ്രകാശനം നിർവഹിച്ചു.
ലോഗോ പ്രകാശനം ഏരിയ പ്രസിഡന്റ് മഹേഷ് ടി മാത്യു ട്യൂബ്ളി/സൽമാബാദ് ടീം ക്യാപ്റ്റൻ ആഷിഖ് നു നൽകി നിർവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ബെൻസി ഗനിയുട്, ദേശീയ ട്രെഷറർ വിനോദ് ആറ്റിങ്ങൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രോഗ്രാം ജോയിന്റ് കൺവീനർ സലീം, ദേശീയ വൈസ് പ്രസിഡന്റ് രഞ്ജിത്ത് പി എം, ദേശീയ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ജമീൽ, സെൻട്രൽ എക്സിക്യൂട്ടീവ് മെമ്പർ നസീർ പൊന്നാനി, മുൻ ചാരിറ്റി വിംഗ് കൺവീനർ മണിക്കുട്ടൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.