മനാമ: സാമ്പത്തിക അസമത്വത്തിനെതിരെയും, സാമൂഹിക ധ്രുവീകരണത്തിനെതിരെയും, രാഷ്ട്രീയ സംഘർഷങ്ങൾക്കെതിരെയും രാഹുൽ ഗാന്ധി എം പി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഐ വൈ സി സി ബഹ്റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടി ഇന്ത്യക്ക് പുറത്ത് ആദ്യമായി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് എന്ന പ്രത്യകതയും ഈ പരുപാടിക്കുണ്ട്. മനാമ കെ സിറ്റി ഹാളിൽ വച്ച് സംഘടിപ്പിച്ച പരുപാടി ഐ വൈ സി സി ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്ഘാടനം ചെയ്തു.
കെ എം സി സി വൈസ് പ്രസിഡന്റ് ഷംസുധിൻ വെള്ളിക്കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. ഐ വൈ സി സി മുൻ ദേശീയ പ്രസിഡന്റുമാരായ അജ്മൽ ചാലിയിൽ, ബേസിൽ നെല്ലിമറ്റം, ബ്ലെസ്സൺ മാത്യു, അനസ് റഹീം, മുൻ ദേശീയ ജനറൽ സെക്രട്ടറി ഫാസിൽ വട്ടോളി തുടങ്ങിയവർ യാത്രയ്ക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടിക്ക് ദേശീയ ജനറൽ സെക്രട്ടറി ബെൻസി ഗനിയൂഡ് സ്വാഗതവും, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ നന്ദിയും പ്രകാശിപ്പിച്ചു.