
മനാമ : ഐ.വൈ.സി.സി ബഹ്റൈൻ നടത്തിവരുന്ന ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിനിന്റെ തുടർച്ചയായി ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്, ( ഐ.വൈ.സി.സി ബഹ്റൈൻ ), മുഹറഖ് ഏരിയ കമ്മിറ്റിയും, കിംസ് മെഡിക്കൽ സെൻ്റർ മുഹറഖും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സംഘടനയുടെ ക്വിറ്റ് ഇന്ത്യാ ദിനാഘോഷങ്ങളുടെ ഭാഗമായാണ് 49-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കുന്നത്. 2025 ഓഗസ്റ്റ് 8 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ മുഹറഖിലെ കിംസ് ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് നടക്കുക.
ക്രിയാറ്റിനിൻ, എസ്.ജി.പി.ടി, എസ്.ജി.ഒ.ടി, ആർ.ബി.എസ്, ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, ട്രൈഗ്ലിസറൈഡ്സ് തുടങ്ങിയ ടെസ്റ്റുകൾ ക്യാമ്പിൽ സൗജന്യമായി നടത്തുന്നുണ്ട്. കൂടാതെ, ഡോക്ടറുടെ സൗജന്യ കൺസൾട്ടേഷനും ഉണ്ടായിരിക്കും. മെഡിക്കൽ ക്യാമ്പിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ക്യാമ്പ് പ്രവാസികൾക്ക് ഏറെ പ്രയോജനകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് കോഡിനേറ്റർമാരായ മണികണ്ഠൻ ചന്ദ്രോത്ത്, അൻഷാദ് റഹീം എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 39856325, 38937565 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.