മനാമ: ഐ വൈ സി സി (IYCC) പുനഃസംഘടന നടപടികളുടെ ഭാഗമായി ഹമദ് ടൗൺ ഏരിയ സമ്മേളനം നടന്നു. ഹമദ് ടൗൺ കെഎംസിസി ഹാളിൽ നടന്ന സമ്മേളനത്തിൽ ദേശീയ പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷറർ നിതീഷ് ചന്ദ്രൻ, വൈസ് പ്രസിഡന്റ് ഫാസിൽ വട്ടോളി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ ആയി പ്രസിഡൻ്റ് നസീർ പാങ്ങോട്, ജനറൽ സെക്രട്ടറി സെബി സെബാസ്റ്റ്യൻ, ട്രഷറർ റോയി മത്തായി, വൈസ് പ്രസിഡൻ്റ്, ഫൈസൽ ചാവക്കാട്, ജോ.സെക്രട്ടറി ചന്ദ്രൻ സജീവൻ എന്നിവരെയും
ഏരിയ എക്സിക്യുട്ടീവ് അംഗങ്ങൾ ആയി മുഹമ്മദ് സഹൽ,ബാബു കുട്ടൻ,സൽമാൻ റഷീദ്,ഷൗക്കത്ത്,സുരേഷ് ബാബു എന്നിവരെയും ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയി,അജ്മൽ ചാലിൽ,ബൈജു വണ്ടൂർ എന്നിവരെയും തെരെഞ്ഞെടുത്തു.
