കൊച്ചി : ഐവൈസിസി ബഹ്റൈൻ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ അരി വിതരണം നടത്തി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് കൊച്ചി സെൻട്രൽ ഓടത്ത കോൺഗ്രസ് മണ്ഡലം കമ്മറ്റിയുമായി സഹരിച്ച് പരിപാടി സംഘടിപ്പിച്ചത്. നിർധനരായ വീട്ടമ്മമാർക്കാണ് സഹായം എത്തിച്ചത് .ഓടത്താ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് വില്ലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് പി ഡി വിൻസെൻ്റ് കോൺഗ്രസിൻ്റെ മുതിർന്ന അംഗമായ ചിന്നമ്മ ക്ലീറ്റസിന് നൽകി ഉദ്ഘാടന ചടങ്ങ് നിർവഹിച്ചു.C.U.C ജനറൽ കൺവീനർ പി റ്റി ക്ലീറ്റസ്, മണ്ഡലം സെക്രട്ടറി പി എസ് ജെറോം, I.N.T.U.C മണ്ഡലം പ്രസിഡൻ്റ് പീറ്റർ ഡോട്രിക്സ്, ജോയിൻ്റ് സെക്രട്ടറി ടൈറ്റസ് ജോസഫ്, വൈസ് പ്രസിഡൻ്റ് ജയിംസ് എന്നിവർ സംസാരിച്ചു.
Trending
- അല്‍ ഫാതിഹ് ഹൈവേയിലെ ചില പാതകള്‍ 12 മുതല്‍ അടച്ചിടും
- ജെബ്ലാത്ത് ഹെബ്ഷിയിലും അല്‍ ഖദമിലും അഴുക്കുചാല്‍ ശൃംഖല പദ്ധതി വരുന്നു
- ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം പോര, 25 ലക്ഷം നൽകണം, മകൾക്കും ജോലി കൊടുക്കണം; അടൂർ പ്രകാശ്
- മദ്രസയുടെ സമയം മാറ്റുകയാണ് വേണ്ടത്; സമസ്തയുടെ ആവശ്യത്തിന് വഴങ്ങില്ല; അവര്‍ കോടതിയില്‍ പോകട്ടെയെന്ന് ശിവന്‍കുട്ടി
- ബിന്ദുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം; മകന് സര്‍ക്കാര്‍ ജോലി നല്‍കും
- ബഹ്റൈൻ പ്രവാസിയുടെട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക പ്രകാശനം ജൂലൈ 11ന്
- കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്; അപ്പീല്‍ നല്കി സര്‍ക്കാര്‍
- കെറ്റാമെലോൺ ഡാർക്ക്നെറ്റ് ലഹരി ഇടപാട്: അന്വേഷിക്കാൻ ഇഡിയും, എഡിസൺ സമ്പാദിച്ചത് കോടികളെന്ന് എൻസിബി