മനാമ : ഐ വൈ സി സി ബഹ്റൈൻ സംഘടിപ്പിക്കുന്ന “യൂത്ത് ഫെസ്റ്റ് 2024” സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു. മനാമയിൽ സ്ഥിതി ചെയ്യുന്ന കെ സിറ്റി ബിസിനസ് സെന്ററിലാണ് ഓഫീസ് പ്രവർത്തിക്കുക. ഐ ഓ സി ബഹ്റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ ഉത്ഘാടനം നിർവ്വഹിച്ചു. ഐ വൈസിസി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, യൂത്ത് ഫെസ്റ്റ് കമ്മറ്റി ചെയർമാൻ വിൻസു കൂത്തപ്പള്ളി, കൺവീണർമാരായ ഹരി ഭാസ്കർ, ജിതിൻ പരിയാരം, മുഹമ്മദ് ജസീൽ, ഷംഷാദ് കാക്കൂർ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. മാർച്ച് 8 ന് ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ വെച്ചാണ് ഐ വൈ സി സി യൂത്ത് ഫെസ്റ്റ് 2024 നടക്കുക.
Trending
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും

