മനാമ : ഐ.വൈ.സി.സി ബഹ്റൈൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു .ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ” ഭരണഘടന ശില്പികൾ, ഭരണഘടന പഠനം ” എന്ന വിഷയത്തിൽ കെ പി സി സി അംഗവും, ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ : വി പി അബ്ദുൽ റഷീദ് വിഷയാവതരണം നടത്തി.
ജവഹർലാൽനെഹ്റു, ബി ആർ അംബേദ്കർ, സർദാർ വല്ലഭായി പട്ടേൽ അടക്കമുള്ള ഭരണഘടന ശിൽപ്പികളെ സംബന്ധിച്ചു സംസാരിച്ചു. ഐപിസി സെക്ഷനുകളുടെ പേര് മാറ്റി ഇത് ഞങ്ങളുടെ സംഭാവന ആണെന്ന് ഭാവിയിൽ പറയിപ്പിക്കാനുള്ള ഉദ്ദേശമാണ് കേന്ദ്ര ഭരണ കർത്താക്കൾ ശ്രമിച്ചു പോവുന്നത്, എന്നാൽ ഭരണഘടന സമിതിയുടെ ഏതെങ്കിലും ഒരു ഘട്ടത്തിൽ പോലും ഇന്ന് കേന്ദ്രം ഭരിക്കുന്ന ആളുകളുടെ സംഭാവന ഉണ്ടായിട്ടില്ല.ഇന്ന് ഭരണഘടന തകർക്കാനുള്ള പ്രവർത്തനങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത് എന്നതാണ് യാഥാർഥ്യം.
സംസ്ഥാന മന്ത്രി തന്നെ ഭരണഘടനയെ അവഹേളിച്ചിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാട് എടുത്തു സംസ്ഥാന സർക്കാർ ഭരണഘടന അവഹേളനം നടത്തുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐ.വൈ.സി.സി ബഹ്റൈൻ ഐ ടി & മീഡിയ വിങ്ങിന്റെ ആഭിമുഖ്യത്തിൽ സൂം അപ്ലിക്കേഷൻ പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടി നടന്നത്. പരിപാടിക്ക് ഐ.വൈ.സി.സി ദേശീയ ട്രെഷറർ ബെൻസി ഗനിയുഡ്, ഐ.വൈ.സി.സി മുൻ ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ആശംസകൾ നേർന്നു.ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ഐ ടി മീഡിയ കൺവീനർ ജമീൽ കണ്ണൂർ നന്ദിയും പറഞ്ഞു.