ഹമദ് ടൗൺ: ഐ വൈ സി സി ഹമദ് ടൗൺ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഏരിയാ കൺവൻഷനും മെഡിക്കൽ ക്യാമ്പും, സംഘടനയിലേക്കു പുതിയതായി കടന്നുവന്ന അംഗങ്ങൾക്കുള്ള സ്വികരണവും സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റൽ ഹാളിൽ വച്ച് സംഘടിപ്പിച്ചു. ഏരിയാ പ്രസിഡൻറ് നാസർ പാങ്ങോടിന്റെ അധ്യക്ഷതയിൽ നടന്ന കൺവൻഷൻ ഐ വൈ സി സി ദേശീയ ആക്ടിങ് പ്രസിഡന്റ് രഞ്ജിത്ത് പി എം ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്സ് ഓഫ് ബഹറിൻ പ്രസിഡൻറ് സഈദ് റമദാൻ നദ്വി ” മതേതര ഇന്ത്യയും കോൺഗ്രസ്സും” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.
ഐ വൈ സി സി ദേശീയ ജനറൽ സെക്രട്ടറി ബെൻസി ഗനിയുഡ് സംഘടന പ്രവർത്തങ്ങളെ പറ്റി സംസാരിച്ചു. ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, ദേശീയ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ജമീൽ, ദേശീയ ഐ ടി & മീഡിയ സെൽ കൺവീനർ അലൻ ഐസക്ക്, മുൻ ദേശീയ പ്രസിഡൻറ് ബ്ലെസ്സൺ മാത്യു, മുൻ സെക്രട്ടറി ഫാസിൽ വട്ടോളി, മുൻ ദേശീയ ട്രഷറർ ഷബീർ മുക്ക്ൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടിക്കു ഏരിയാ സെക്രട്ടറി ഹരിദാസ് സ്വാഗതവും, ഏരിയാ ട്രഷറർ റോയ് മത്തായി നന്ദിയും പറഞ്ഞു.