മനാമ: ഐ.വൈ.സി.സി ബഹ്റൈൻ 43 മത് മെഡിക്കൽ ക്യാമ്പ് ഡിസംബർ 29 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് 1 മണി വരെ മനാമ അൽ റബീഹ് ഹോസ്പിറ്റലിൽ വെച്ചു നടക്കുന്നു. പ്രവാസികളിൽ വർദ്ധിച്ചു വരുന്ന ഹൃദയാഘാത മരണത്തിനും കിഡ്നി, സ്ട്രോക്ക്, ഷുഗർ പോലെയുള്ള അസുഖങ്ങൾക്കും പരിഹാരം കൃത്യമായ മെഡിക്കൽ ചെക്കപ്പുകൾ ആണ്. രോഗം വന്നു ചികിത്സ തേടുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കൽ ആണ്
ഐ.വൈ.സി.സി ബഹ്റൈൻ സാമൂഹിക ജീവകാരുണ്യ പ്രവർത്തന ഭാഗമായി ഹെല്പ് ഡസ്ക് നേതൃത്വത്തിൽ നടത്തുന്ന ഈ മെഡിക്കൽ ക്യാമ്പ് സേവനം ഏവരും പ്രയോജനപ്പെടുത്തണമെന്ന് ഐ.വൈ.സി.സി ഭാരവാഹികൾ അറിയിച്ചു. രജിസ്റ്റർ ചെയ്യുവാൻ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. ഐ.വൈ.സി.സി ഹെല്പ് ഡസ്ക് നമ്പർ 3828 5008
https://chat.whatsapp.com/K2p07ZR94Qy36mRNEOGUh8