മനാമ: മുഖ്യമന്ത്രിക്ക് നേരെയുള്ള സ്വർണ്ണക്കടത്ത് വിവാദത്തിൽ നിന്നും ജനശ്രദ്ധ മാറ്റാൻ സിപിഎം നാട്ടിൽ കലാപം ഉണ്ടാക്കുകയാണെന്ന് ഐ വൈ സി സി ബഹ്റൈൻ അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായി കെപിസിസി ആസ്ഥാനമടക്കം തകർക്കുകയും, ഡിസിസി ഓഫീസുകൾക്കു നേരെ അക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്ന സിപിഎം നടപടികളിൽ ഐ വൈ സി സി ദേശീയ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
