
മനാമ: യൂത്ത് കോൺഗ്രസ് ദേശീയ കമ്മറ്റിയുടെ കീഴിൽ ആരംഭിച്ച പ്രവാസി സംഘടനയായ ഐ വൈ സി ഇന്റർനാഷണൽ ബഹ്റൈൻ കൗൺസിൽ വിപുലീകരിച്ചു. പ്രവർത്തനങ്ങൾ ബഹ്റിന്റെ വിവിധ ഭാഗങ്ങളിലേക്കും , വിവിധ മേഖലകളിലേക്കും വിപിലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂടുതൽ കൗൺസിൽ അംഗങ്ങളെ നിയമിച്ചത് എന്ന് ഗ്ലോബൽ കോഡിനേറ്റർ ഫ്രഡി ജോർജ് അറിയിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവർ സുനിൽ കെ ചെറിയാൻ, അൻസാർ ടി ഇ, നിധീഷ് ചന്ദ്രൻ, മുഹമ്മദ് അഷ്റുദ്ദിൻ കുർഗുണ്ട്, ജിതിൻ ബാലൻ, ഫാസിൽ വട്ടോളി, ഹരി ഭാസ്കർ, സജിൻ ഹെൻഡ്രി, ഫിറോസ് നങ്കറത്ത്, എബിയോൺ അഗസ്റ്റിൻ, മുഹമ്മദ് റസാഖ് കഴിഞ്ഞ മാസമാണ് അഞ്ചംഗ കൗൺസിലിനെ സംഘടന പ്രഖ്യാപിച്ചത്. ഇതോടെ ബഹറിനിൽ 16 അംഗ കൗൺസിൽ നിലവിൽവന്നു.
