മനാമ : വിദേശത്ത് നിന്നും നാട്ടിൽ എത്തുന്നവർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയുള്ള തീരുമാനം പ്രവാസികളെ ദുരിതത്തിൽ ആക്കുന്നത് ആണ്, പല രാജ്യങ്ങളിലും ഭാരിച്ച തുക കൊടുക്കേണ്ട സാഹചര്യം ഉണ്ട് ടെസ്റ്റ് ചെയ്യാൻ, മാത്രവുമല്ല കോവിഡ് വാക്സിൻ എടുത്തവർക്കും ടെസ്റ്റ് നടത്തണോ എന്നത് വ്യക്തമല്ല, അത് കൊണ്ട് തന്നെ പ്രവാസികൾക്ക് ബുദ്ദിമുട്ട് ഉണ്ടാക്കുന്ന ഈ തീരുമാനം പിൻവലിച്ചു പകരം നാട്ടിലെ വിമാനത്താവളങ്ങളിൽ പരിശോധന നടത്തനുള്ള സംവിധാനം ഇപ്പോൾ ഉള്ളത് നിർബന്ധ പൂർവ്വം ആക്കുന്ന രീതിയിൽ ക്രമീകരണങ്ങൾ ചെയ്യുന്നത് ആണ് നല്ലത്
കോവിഡ് മൂലം വലിയ പ്രതിസന്ധിയിലൂടെയാണ് പ്രവാസ ലോകം കടന്ന് പോകുന്നത്,ഇതു സംബന്ധിച്ച ഇടപെടൽ നടത്താൻ കേരളത്തിലെ എം പി മാരുമായും ബന്ധപ്പെടുമെന്നും ഐവൈസിസി ഭാരവാഹികൾ ആയ അനസ് റഹിം,എബിയോൻ അഗസ്റ്റിൻ,നിതീഷ് ചന്ദ്രൻ എന്നിവർ അറിയിച്ചു.