തിരുവനന്തപുരത്ത് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന് എച്ച് ഐ വി ബാധിതനാണെന്ന് സംശയം. ഇയാളെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയതായി ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, കൊറോണ സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന് താമസിച്ച വര്‍ക്കലയിലെ റിസോര്‍ട്ട് അടച്ചുപൂട്ടി. റിസോര്‍ട്ടിലെ ജീവനക്കാരുള്‍പ്പെടെ എല്ലാവരും നിരീക്ഷണത്തിലാണ്. കൊറോണ സ്ഥിരീകരിച്ച തിരുവനന്തപുരത്തെ രണ്ട് രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഇറ്റലിയില്‍ നിന്നും യു.കെയില്‍ നിന്നും എത്തിയ രോഗികള്‍ സഞ്ചരിച്ച റൂട്ട് മാപ്പാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
എന്നാൽ, മലപ്പുറത്ത് വിദഗ്ധ പരിശോധനാ ഫലം ലഭിച്ച 130 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 196 സാമ്ബിളുകളാണ് പരിശോധനക്ക് അയച്ചിരിക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് കൊവിഡ് 19 പ്രതിരോധ മുഖ്യ സമിതിയുടെ അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ പറഞ്ഞു.