ന്യൂഡൽഹി: സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള 75 വർഷത്തെ യാത്രയിൽ ഇന്ത്യ കൈവരിച്ച നാഴികക്കല്ലുകൾ പകർത്തി സോഫ്റ്റ് വെയർ ഭീമൻമാരായ ഗൂഗിൾ ഇന്ത്യ കി ഉഡാൻ എന്ന പേരിൽ ഓൺലൈൻ പദ്ധതിക്ക് തുടക്കമിട്ടു. ‘ഇന്ത്യ കി ഉഡാൻ’ എന്ന് പേരിട്ടിരിക്കുന്ന ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചർ നടപ്പിലാക്കുന്ന പദ്ധതി രാജ്യത്തിന്റെ നേട്ടങ്ങളെ ആഘോഷിക്കുകയും കഴിഞ്ഞ 75 വർഷത്തെ ഇന്ത്യയുടെ അചഞ്ചലവും അനശ്വരവുമായ യാത്രയെ പ്രമേയമാക്കുകയും ചെയ്യുന്നു.
സാംസ്കാരിക മന്ത്രാലയത്തിലെയും ഗൂഗിളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സുന്ദർ നഴ്സറിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡിയാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
‘അടുത്ത 25 വർഷത്തിനുള്ളിൽ എന്റെ ഇന്ത്യ’ എന്ന വിഷയത്തെ ആസ്പദമാക്കി 2022 ലെ ജനപ്രിയ ഡൂഡിൽ 4 ഗൂഗിൾ മത്സരം 1 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടത്തും. ഇതിനായുള്ള പ്രവേശനം ആരംഭിച്ചതായും പ്രഖ്യാപിച്ചു.