കുമളി: ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിലേയ്ക്ക് മാറ്റിയ അരിക്കൊമ്പൻ തമിഴ്നാട്ടിലെ വനമേഖലയിൽ തന്നെ തുടരുന്നത് ആശങ്കയുയർത്തുന്നു. മേഘമലയ്ക്ക് സമീപം ഉൾക്കാട്ടിലാണ് അരിക്കൊമ്പനെന്നാണ് സൂചന. ഉൾക്കാട്ടിലായതിനാൽ റേഡിയോ കോളറിൽ നിന്ന് കൃത്യമായ സിഗ്നൽ ലഭിക്കുന്നില്ല. തമിഴ്നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ രാത്രി അരിക്കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങിയിട്ടില്ല.അതേസമയം, അരിക്കൊമ്പന്റെ കൃത്യമായ സിഗ്നൽ വിവരം കേരളം നൽകുന്നില്ലെന്ന് തമിഴ്നാട് വനംവകുപ്പ് പരാതിപ്പെടുന്നു. ഇക്കാരണത്താൽ അരിക്കൊമ്പന്റെ നീക്കം നിരീക്ഷിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചിന്നമന്നൂർ റേഞ്ച് ഓഫീസർ പറഞ്ഞു. പത്തുപേരെ കൊലപ്പെടുത്തിയ ആനയാണ് അരിക്കൊമ്പനെന്ന സംസാരം തമിഴ്നാട്ടിൽ പരക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി അരിക്കൊമ്പൻ ജനവാസ മേഖലയിലെത്തുന്നത് ഭീതിജനകമായ സാഹചര്യമുണ്ടാക്കുന്നു.കഴിഞ്ഞ ദിവസം രാത്രി മേഘമല ഹൈവേസ് ഡാമിന് സമീപമിറങ്ങിയ അരിക്കൊമ്പൻ കൃഷി നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. വിരട്ടിയോടിക്കാനെത്തിയ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെ കാട്ടാന പാഞ്ഞടുത്തു. ഇടയ്ക്കിടയ്ക്ക് ആനയിറങ്ങുന്ന സാഹചര്യമുണ്ടായതോടെ മേഘമലയിൽ വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ പ്രദേശവാസികളുടെയും വനംവകുപ്പിന്റെയും വാഹനങ്ങളെ മാത്രമാണ് കടത്തിവിടുന്നത്. അരിക്കൊമ്പൻ പിൻവാങ്ങുന്നതുവരെ നിയന്ത്രണം തുടരുമെന്നാണ് തമിഴ്നാട് വനംവകുപ്പ് അറിയിക്കുന്നത്.അരിക്കൊമ്പൻ തിരികെ ജനവാസ മേഖലയിലേയ്ക്ക് കടക്കാതിരിക്കാൻ കേരളാ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും നിരീക്ഷണം നടക്കുന്നുണ്ട്. മംഗളാ ദേവീക്ഷേത്രത്തിൽ ചിത്രപൗർണമി ഉത്സവം പരിഗണിച്ച് കൂടുതൽ വനപാലകരെ നിയോഗിച്ചിരുന്നു. ആന ജനങ്ങളെത്തുന്ന പ്രദേശത്ത് എത്തിയാൽ പടക്കം പൊട്ടിച്ച് കാട്ടിലേയ്ക്ക് തന്നെ മടക്കാനാണ് നീക്കം.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി