ജറുസലേം: കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്തെ വിദേശികള്‍ പ്രവേശിക്കുന്നത് തടയണമെന്ന് ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന് എബ്രായ. ഇതിന് അതിര്‍ത്തി അടക്കലാണ് ഏക പോംവഴി. ചുരുങ്ങിയ സമയത്തേക്ക് വിമാനത്താവളം അടക്കുന്നത് ഉചിതമായിരിക്കുമെന്ന്
മന്ത്രാലയത്തിന്റെ ദേശീയ വാക്സിന് പ്രോഗ്രാമിന്റെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഓര്‍ലി ഗ്രീന്ഫെല്ഡും പറഞ്ഞു. വിദേശത്ത് നിന്ന് മടങ്ങിവരുന്ന ആളുകളെ ക്വാറന്റൈന് വേണ്ടി ഹോട്ടലുകളിലേക്ക് അയക്കുന്നത് നിര്‍ണ്ണായകമാണ്. അതേസമയം രാജ്യത്ത് തിരിച്ചെത്തുന്ന ഇസ്രായേലികള്‍ക്ക് കോവിഡ് നെഗറ്റീവ് ടെസ്റ്റ് ഒരു ഘടകമാണെങ്കിലും കോവീഡിന്റ വകഭേദം ഒരു പ്രശ്നമാണെന്നാണ് അധികൃതര്‍ പറയുന്നത്.


