
ബെയ്റൂത്ത്: ലെബനാനു നേരെ ബുധനാഴ്ച ഇസ്രായേല്‍ നടത്തിയ കനത്ത ആക്രമണത്തില്‍ 254 പേര് കൊല്ലപ്പെട്ടു. 1,100ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പശ്ചിമേഷന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ലെബനാനിലെ ഇറാന് അനുകൂല സായുധ സംഘടനയായ ഹിസ്ബുല്ല കഴിഞ്ഞ മാസം മുതല്‍ ഇസ്രായേലിനു നേരെ ആക്രമണം നടത്തിയിരുന്നു. ഇസ്രായേല്‍ പ്രത്യാക്രമണവും നടത്തിയിരുന്നു. ഈ സംഘര്‍ഷമാരംഭിച്ചതിനു ശേഷം ഇസ്രായേല്‍ ഏറ്റവും വലിയ ആക്രമണമാണ് ബുധനാഴ്ച നടത്തിയത്.
ലെബനാന് തലസ്ഥാനമായ ബെയ്റൂത്തിനു നേരെ ബുധനാഴ്ച ഇസ്രായേല്‍ തുടര്‍ച്ചയായി ശക്തമായ 5 ആക്രമണങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്.
ബെയ്റൂത്തിന് പുറമെ ബെക്ക താഴ്വര, ദക്ഷിണ ലെബനാന് എന്നിവിടങ്ങളിലും ആക്രമണമുണ്ടായതായി ലെബനാന് സിവില്‍ ഡിഫന്‍സ് സര്‍വീസ് അറിയിച്ചു.


