മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈന്റെ കീഴിൽ ഐ എസ് എഫ് എജുകെയർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഉന്നത വിദ്യാഭ്യാസത്തിന്റെ വിവിധ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി വെബ്ബിനാർ സംഘടിപ്പിക്കുന്നു.
20.08.2021 നു ബഹ്റൈൻ സമയം വൈകീട്ട് 4.30 മുതൽ 6.30 വരെ zoom പ്ലാറ്റഫോമിൽ നടക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് ഏതു കോഴ്സ് തെരെഞ്ഞെടുക്കണമെന്നതിനു കൃത്യതയാർന്ന ഗൈഡൻസ് കൊടുക്കുകയാണ് ഉദ്ദേശിക്കുന്നത്. സീരീസുകളായി നടത്താൻ പോകുന്ന ഐ എസ് എഫ് എജുകെയർ ട്രൈനിംഗിന്റെ ഭാഗമായ ഈ ആദ്യ സീരീസിൽ IIT/ IIM കോഴ്സുകൾ , ഉന്നത സ്ഥാപനങ്ങളിൽ നിന്നുള്ള ഡിസൈൻ കോഴ്സുകൾ, വിവിധ മേഖലകളിലെ അധികം ആരും ശ്രദ്ധിച്ചിട്ടില്ലാത്ത ഉയർന്ന തൊഴിൽ സാധ്യതയുള്ള പ്രത്യേക കോഴ്സുകൾ എന്നിവയെ കുറിച്ചു മൂന്നു സെഷനുകളിലായി ക്ലാസുകൾ ഉണ്ടാകും.
അതാത് മേഖലയിൽ കഴിവ് തെളിയിച്ച പ്രഗത്ഭരാണ് ക്ളാസ്സു നയിക്കുന്നത്. ഒമ്പതു മുതൽ 12 വരെ ക്ളാസ്സുകളിൽ പഠിക്കുന്ന ജി സി സി രാജ്യങ്ങളിലും ഇന്ത്യയിലുമുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. താല്പര്യമുള്ളവർ രെജിസ്ട്രേഷൻ നടത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 39735055 നമ്പറിൽ ബന്ധപ്പെടുക.
