
മനാമ: രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ഒക്ടോബര്‍ 24 മുതല്‍ 31 വരെ നടക്കുന്ന ഐ.എസ്.എഫ്. ബഹ്റൈന്‍ ജിംനേഷ്യഡ് 2024 ഗെയിംസിന് മുന്നോടിയായി ഔദ്യോഗിക ഇവന്റ് വെബ്സൈറ്റ് ആരംഭിച്ചു.
ഗെയിമുകളെക്കുറിച്ചും ഇന്റര്‍നാഷണല്‍ സ്കൂള്‍ സ്പോര്‍ട്സ് ഫെഡറേഷനെ(ഐ.എസ്.എഫ്)ക്കുറിച്ചുമുള്ള പ്രധാന വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. മത്സരങ്ങളെക്കുറിച്ചുള്ള തത്സമയ അപ്ഡേറ്റുകള്, അലി ഈസ ഇഷാഖിയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍, ഇവന്റുമായി ബന്ധപ്പെട്ട എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ എന്നിവ https://isfbahrain.org എന്ന ലിങ്ക് വഴി ലഭ്യമാകും.
‘കുടുംബവും സുഹൃത്തുക്കളും’ പാക്കേജ്, ‘ഒബ്സര്‍വേഴ്സ് പ്രോഗ്രാം’ പോലുള്ള സവിശേഷതകളും സൈറ്റിലുണ്ട്. ഇത് ഭാവിയിലെ ആതിഥേയര്‍, സ്പോര്‍ട്സ് പ്രൊഫഷണലുകള്‍, കമ്പനികള്‍, അന്താരാഷ്ട്ര ഫെഡറേഷനുകള്‍, ഇവന്റ് ഓര്‍ഗനൈസര്‍മാര്‍ എന്നിവര്‍ക്ക് അന്തര്‍ദ്ദേശീയ യൂത്ത് സ്പോര്‍ട്സ് ഇവന്റുകളെക്കുറിച്ച് വിവരങ്ങള്‍ നല്‍കും. ബഹ്റൈനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സൈറ്റിലുണ്ട്.
