മനാമ: വിശുദ്ധ ഖുർആൻ മനപാഠമാക്കുന്നതിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി അബ്ദുൽ മജീദ് ലുഖ്മാനെ ആദരിച്ചു. ബഹ്റൈൻ ഖുറാൻ ഗ്രാൻഡ് പ്രൈസിന്റെ 27-ാമത് പതിപ്പ് ജേതാക്കളിലൊരാളായ അബ്ദുൽ മജീദ് ലുഖ്മാനെ അൽ ഫത്തേ ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിലാണ് ആദരിച്ചത്. പതിനാറുകാരനായ അബ്ദുൾ മജീദ് ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സ് (എസ്സിഐഎ), നീതിന്യായ, ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റ് മന്ത്രാലയവുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മുഹമ്മദ് അബ്ദുൽ മൊയ്ദ് അമീറിന്റെയും മഹിവാഷ് ഫറോസയുടെയും മകനാണ് അബ്ദുൾ മജീദ് ലുഖ്മാൻ. സഹോദരങ്ങളായ സുഹ ഫാത്തിമ (III), മയേദ ഫാത്തിമ (VIII), ആയിഷ ഫാത്തിമ (XI) എന്നിവരും ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളാണ്. ബഹ്റൈൻ ഖുറാൻ ഗ്രാൻഡ് പ്രൈസിന്റെ 27-ാമത് പതിപ്പിന്റെ വിവിധ വിഭാഗങ്ങളിലായി 2003 പുരുഷന്മാരും 2060 സ്ത്രീകളും ഉൾപ്പെടെ മൊത്തം 4063 മത്സരാർത്ഥികൾ പങ്കെടുത്തു. സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി,പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി എന്നിവർ വിദ്യാർത്ഥിയെ അനുമോദിച്ചു.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു