മനാമ: ഇന്ത്യൻ സ്ക്കൂൾ ഇസ ടൗൺ കാമ്പസിൽ ശിശു ദിനം വിവിധ പരിപാടികളോടെ ഓൺലൈനായി ആഘോഷിച്ചു. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം ആഘോഷിക്കുന്ന ശിശുദിനം ആഘോഷിക്കുന്ന ഈ വേളയിൽ കുട്ടികൾ ഉത്സാഹത്തോടെ വിവിധ പരിപാടികളിൽ പങ്കുകൊണ്ടു.
ചാച്ചാ നെഹ്റുവിന്റെ സ്മരണകൾ പുതുക്കി ഈ ദിനം അവിസ്മരണീയമാക്കാൻ മിഡിൽ വിഭാഗം ഒരു വെർച്വൽ അസംബ്ലി സംഘടിപ്പിച്ചു.
വിദ്യാർഥികൾ സ്കൂൾ പ്രാർത്ഥന ചൊല്ലിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് ശിശുദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുടെ പ്രഭാഷണം നടന്നു. കുട്ടികളുടെ അവകാശങ്ങൾ, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയിൽ ശിശുദിനം ആഘോഷിക്കുന്നത് എന്ന വസ്തുത വൈസ് പ്രിൻസിപ്പൽ വിനോദ് എസ്, പ്രധാന അധ്യാപിക പാർവതി ദേവദാസ് എന്നിവർ ഊന്നിപ്പറഞ്ഞു.
ജവഹർലാൽ നെഹ്റുവിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് മിഡിൽ വിഭാഗം മത്സരങ്ങളും നടത്തി.

ശിശുദിന പരിപാടികളിൽ വളരെ ആവേശത്തോടെ പങ്കെടുത്ത വിദ്യാർത്ഥികളെ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.

വിജയികളുടെ പട്ടിക
ഫാൻസി ഡ്രസ്സ് ‘സ്വാതന്ത്ര്യ സമരസേനാനികൾ’
1.അതിഫ് അഹമ്മദ് VI-I (വേഷം – ഭഗത് സിംഗ്)
2. ഹേമശ്രീ ഗുംമല VI-F(വേഷം: ഝാൻസി കി റാണി ലക്ഷ്മിഭായി)
3. കെ.കീർത്തി അയ്യർ VI-R (വേഷം: റാണി വേലു നാച്ചിയാർ)
‘ജവഹർലാൽ നെഹ്റുവിന്റെ പ്രസംഗങ്ങൾ’
1. ജോയൽ ഷൈജു VII-E
2. രാജീവൻ രാജ്കുമാർ VII-H
3. ശർമ്മതി അനന്തകൃഷ്ണൻ VII-H
ശിശുദിന വീഡിയോ നിർമ്മാണം
1. ആസിയ മാഹിർ അഹമ്മദ് VIII-Q
2. സമീക്ഷ ഗോപിനാഥൻ VIII-R
3. വിജയേഷ് മുരുകാനന്ദം VIII-R
