ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജന്സി (എന്.ഐ.എ) തിരയുന്ന ഭീകരരുടെ പട്ടികയിലുണ്ടായിരുന്ന ഐ.എസ്.ഭീകരന് പിടിയിലായതായി ഡല്ഹി പോലീസ്. പിടികിട്ടാപ്പുള്ളിയായ ഐ.എസ്. ഭീകരനെന്ന് സംശയിക്കുന്ന ഷാനവാസ് എന്ന ഷാഫി ഉസാമയാണ് ഡല്ഹി പോലീസിന്റെ സ്പെഷ്യല് സെല്ലിന്റെ പിടിയിലായത്. പുണെയിലെ ഐ.എസ്. മൊഡ്യൂള് കേസുമായി ബന്ധപ്പെട്ടാണ് ഇയാളുടെ അറസ്റ്റ്. ഇയാളെ കണ്ടെത്തുന്നവര്ക്ക് എന്.ഐ.എ. മൂന്നു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ രണ്ടു കൂട്ടാളികളും പിടിയിലായിട്ടുണ്ട്. ഷാനവാസിനെ കണ്ടെത്താന് പുണെ പോലീസും ഡല്ഹി പോലീസും എന്.ഐ.എയും അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില് പുണെയില് വെച്ച് അറസ്റ്റിലായ ഇയാള് ചോദ്യം ചെയ്യാന് കൊണ്ടുപോകുന്നതിനിടെ പോലീസിന്റെ കൈയില് നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട് വ്യാജപേരില് ഡല്ഹിയിലെത്തി താമസം തുടരുകയുമായിരുന്നു. ഇയാള് ഡല്ഹിയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില് പുണെ പോലീസും എന്.ഐ.എയും ഡല്ഹി പോലീസിന്റെ സഹായത്തോടെ തലസ്ഥാനനഗരം കേന്ദ്രീരകരിച്ച് അന്വേഷണം ആരംഭിച്ചത്. എന്ജിനീയറായ ഇയാള് കേന്ദ്ര സര്ക്കാരിനെതിരെ നീങ്ങുക, രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കുക എന്നീ ലക്ഷ്യത്തോടെയാ പ്രവര്ത്തിച്ച സ്ലീപ്പര്സെല്ലിന്റെ ഭാഗമായിരുന്നു എന്നാണ് അന്വേഷണ ഏജന്സികള് വ്യക്തമാക്കുന്നത്. ആയുധങ്ങളും വെടിക്കോപ്പുകളും രാസദ്രാവകളും ഇയാളുടെ പക്കല് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Trending
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള് കൂടി പഠനം നിര്ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന് കോസ്റ്റ് ഗാര്ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന് യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള് സോഷ്യല് ഇന്ഷുറന്സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്ദേശം


