മലപ്പുറം : ദുരൂഹ സാഹചര്യത്തിൽ കാണാതായ എടപ്പാൾ കിഴക്കേ വളപ്പിൽ ഹനീഫ യുടെ മകൻ ഇർഷാദ്നെ (25) സുഹൃത്തുക്കൾ കൊല പ്പെടുത്തിയതാണെന്ന് തെളിഞ്ഞു. വട്ടംകുളം സ്വദേശികളായ അധികാരത്തുപാടി സുഭാഷ് (35), മേനോൻപറമ്പിൽ എബിൻ (27) എന്നിവരെയാണ് തിരൂർ ഡി വൈ എസ് പി സുരേഷ് ബാബു, ചങ്ങരംകുളം ഇൻസ്പെക്ടർ സി. ബഷീർ ചിറക്കലും പ്രത്യേക അന്വേഷണ സംഘവും അറസ്റ്റ് ചെയ്തത്.
രണ്ടു പേരെയും ചോദ്യം ചെയ്തു വരുന്നു. സ്വർണ്ണ വിഗ്രഹം തരാം എന്ന് പറഞ്ഞു ഇർഷാദിൽ നിന്നും പണം വാങ്ങിയിരുന്നു അത് തിരിച്ചു ചോദിക്കുമോ എന്ന ഭയമാണ് പ്രതികളെ കൊല നടത്താൻ പ്രേരിപ്പിച്ചത്.കൂടുതൽ തെളിവെടുപ്പ് നാളെ നടക്കും.മൃതദേഹം കണ്ടെത്താനുണ്ട്. കഴിഞ്ഞ ജൂൺ 11നാണ് ഇർഷാദിനെ കാണാതായത്.